'നീയാണ് എന്റെ സ്നേഹം സോനം കപൂർ

Saturday 10 May 2025 6:24 AM IST

വിവാഹ വാർഷിക ദിനത്തിൽ ഭർത്താവ് ആനന്ദ് അഹൂജയ്ക്ക് ആശംസ നേർന്നു ബോളിവുഡ് താരം സോനം കപൂർ പങ്കുവച്ച ചിത്രങ്ങൾ ശ്രദ്ധ നേടുന്നു.

''നീയുമായി മറ്റാരെയും താരതമ്യം ചെയ്യാൻ കഴിയില്ല. എന്റെ ജീവിതയിലെ സ്നേഹം എപ്പോഴും എന്നെ കണ്ടെത്തും. നിത്യതയും അതിനപ്പുറവും. ആനിവേഴ്സറി ആശംസകൾ. സോനം കുറിച്ച വിവാഹദിനത്തിൽ നിന്നുമുള്ള ചിത്രങ്ങളും പങ്കുവച്ചു.

2018 മേയ് 8 നാണ് ആനന്ദും സോനുവും വിവാഹിതരായത്. ലണ്ടനിൽ ഇരുവരും ഒരു വീടും സ്വന്തമാക്കി.

അച്ഛൻ അനിൽ കപൂറിന്റെ വഴിയേ അഭിനയത്തിലേക്ക് എത്തുകയായിരുന്നു സോനം.

ഫാഷനിലും നീട്ടെയിലും താത്പര്യമുള്ള ബിസിനസുകാരനാണ് ആനന്ദ് അഹൂജ. ഫാഷൻ ബ്രാന്റായ ഭാനയുടെ സ്ഥാപകനും ഇന്ത്യയിലെ ആദ്യത്തെ മൾട്ടി ബ്രാന്റ് സ്നീക്കർ സ്റ്രോറായ വെഗ് നോൺ വെഗിന്റെ സഹസ്ഥാപകനുമാണ്.

2022 ആഗസ്റ്റ് 20ന് സോനത്തിനും ആനന്ദിനും ആൺകുഞ്ഞ് പിറന്നത്. വായ് കപൂർ അഹുജ എന്നാണ് കുഞ്ഞിന്റെ പേര്. കോവിഡ് ലോക് ഡൗൺ കാലത്ത് ചിത്രീകരിച്ച ബ്ലൈൻഡ് എന്ന ചിത്രമാണ് സോനത്തിന്റേതായി അവസാനം റിലീസ് ചെയ്തത്.

അഭിനയത്തിൽ നിന്ന് ഇടവേളയിലാണ് സോനം. ബാറ്റിൽ ഫോർ ബിട്ടോ ആണ് സോനത്തിന്റെ അടുത്ത ചിത്രം.

ഇത് അനുജ അഹാന്റെ അതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് അനിൽകപൂർ ഫിലിംസിന്റെ ബാനറിൽ ആണ് നിർമ്മാണം.