പ്രഭാസിന്റെ സ്പിരിറ്റ് ; ഉണ്ണി മുകുന്ദനും

Saturday 10 May 2025 6:29 AM IST

പ്രഭാസ് നായകനാകുന്ന സ്പിരിറ്റിൽ ഉണ്ണി മുകുന്ദൻ. സ്പിരിറ്റിന്റെ ചിത്രീകരണത്തിലേക്ക് നീങ്ങാനാണ് ഉണ്ണി മുകുന്ദന്റെ തീരുമാനം. ആഗസ്റ്റ് - സെപ്റ്രംബർ മാസങ്ങളിൽ ചിത്രീകരണം ആരംഭിക്കും. സ്പിരിറ്റ് പൂർത്തിയായ ശേഷം സംവിധായക അരങ്ങേറ്റത്തിലേക്ക് ഉണ്ണി മുകുന്ദൻ പ്രവേശിക്കും.

300 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന തെലുങ്ക് ചിത്രം സ്സപിരിറ്റ് സന്ദീപ് റെഡ്ഡി വാംഗെ സംവിധാനം ചെയ്യുന്നു. റൺബീർ കകപൂർ, രശ്മിക മന്ദാന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയ അനിമൽ എന്ന ബോളിവുഡ് ചിത്രത്തിന്റെ സംവിധായകനാണ് സന്ദീപ് റെഡ്ഡി വാംഗെ.

തിരക്കഥ പൂർത്തിയായതായി സന്ദീപ് റെഡ്ഡി വാംഗെ വ്യക്തമാക്കി. പ്രഭാസിന്റെ വില്ലനായി ചിത്രത്തിൽ എത്തുന്നത് ദക്ഷിണ കൊറിയൻ താരം മാങ് ഡോങ് സ്യൂക്ക് എന്ന് റിപ്പോർട്ടുകളുണ്ട്. സ്പിരിറ്റിനായി നീണ്ട കോൾ ഷീറ്റ് പ്രഭാസ് നൽകിയിട്ടുണ്ട്.

രാജാ സാബ്, ഹൗജി എന്നീ ചിത്രങ്ങൾ പൂർത്തിയാക്കിയശേഷമേ പ്രഭാസ് സ്പിരിറ്റിൽ ജോയിൻ ചെയ്യൂ.

ഹൈദരാബാദിൽ ചിത്രീകരണം ആരംഭിക്കുന്ന സ്പിരിറ്റിന്റെ മറ്റൊരു ലൊക്കേഷൻ തായ്ലാന്റ് ആണ്. പൊലീസ് വേഷമാണ് പ്രഭാസ് അഴതരിപ്പിക്കുന്നത്.

സന്ദീപ് റെഡ്ഡി വാംഗെയുടെ ഭദ്രകളി പിക്ചേഴ്സും ടി സീരിസും ചേർന്നാണ് സ്പിരിറ്റ് നിർമ്മിക്കുന്നത്.

അനിമലിന്റെ തുടർച്ചയായ അനിമൽ പാർക്ക് ആണ് സന്ദീപ് റെഡ്ഡി വാംഗെ സംവിധാനം ചെയ്യുന്നുണ്ട്.