യു.കെ.എഫിൽ അന്താരാഷ്ട്ര സമ്മേളനം

Saturday 10 May 2025 12:16 AM IST

വർക്കല: സുസ്ഥിര സാങ്കേതികവിദ്യകൾ, ഊർജ്ജം,പരിസ്ഥിതി ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയിലെ നവീന ആശയങ്ങൾ പര്യവേഷണം ചെയ്യുക എന്ന വിഷയത്തിൽ യു.കെ.എഫ് കോളേജ് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചു. ക്രീസ്റ്റ് 2025 എന്ന പേരിൽ നടന്ന അന്താരാഷ്ട്ര സമ്മേളനം ഡോ. രാജു നാരായണസ്വാമി ഉദ്ഘാടനം ചെയ്തു.

കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ പ്രൊഫ. ജിബി വർഗീസ് അദ്ധ്യക്ഷത വഹിച്ചു.സൗദ്യ അറേബ്യയിലെ കിംഗ് ഖാലിദ് യൂണിവേഴ്സിറ്റി കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് മുൻ പ്രൊഫസർ ഡോ. എസ്. ശശികുമാരൻ, കോളേജ് പ്രിൻസിപ്പൽ ഡോ.ജയരാജു മാധവൻ,അക്കാഡമിക് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഇ.ഗോപാലകൃഷ്ണ ശർമ്മ,വൈസ് പ്രിൻസിപ്പാൾ ഡോ. വി. എൻ. അനീഷ്, ഡീൻ അക്കാഡമിക്മാരായഡോ. രശ്മി കൃഷ്പ്രസാദ്,ഡോ.ബി.ലതാകുമാരി,പോളിടെക്നിക് വൈസ് പ്രിൻസിപ്പൽ പ്രൊഫ.ജിതിൻ ജേക്കബ്, പി.ടി.എ പാട്രൻ എ. സുന്ദരേശൻ,പ്രോഗ്രാം കോ-ഓർഡിനേറ്റർമാരായ ഡോ.എൽ.എസ്.ജയന്തി, പ്രൊഫ. പി. ശ്രീജ തുടങ്ങിയവർ സംസാരിച്ചു.