ദുർഗയിൽ പുസ്തകോത്സവം 16ന്

Friday 09 May 2025 9:34 PM IST

കാഞ്ഞങ്ങാട്: കാസർകോട് ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതിയുടെ പുസ്തകോത്സവം 16 മുതൽ 18 വരെ ദുർഗ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്വാൻ കെ.കെ.നായർ നഗറിൽ നടക്കും.അമ്പതോളം പ്രസാധകരുടെ നൂറോളം സ്റ്റാളുകൾ പ്രദർശനനഗരിയിലുണ്ടാകും. പുസ്തകോത്സവം ഇ.ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ മുഖ്യാതിഥിയാകും. ഇ.പി.രാജഗോപാലൻ മുഖ്യപ്രഭാഷണം നടത്തും. വിദ്വാൻ കെ.കെ.നായർ ജൻമശതാബ്ദി അനുസ്മരണ പ്രഭാഷണം അഡ്വ.പി.അപ്പുക്കുട്ടൻ നടത്തും. വൈകിട്ട് പാനൽ ചർച്ച, ഒ.എൻ.വി അനുസ്മണം, ഒ.എൻ.വി കവിതാലാപനമത്സരം. മേയ് 17ന് രാവിലെ റീഡിംഗ് തിയറ്റർ അവതരണം, അനുമോദനം, ഉച്ചയ്ക്ക് ലൈബ്രേറിയൻ സംഗമം, പി.ജയചന്ദ്രൻ അനുസ്മരണം ,ജയചന്ദ്രൻ ഗാനാലാപന മത്സരം, അനുമോദനം എന്നിവയും നടക്കും. ലൈബ്രേറിയൻ സംഗമം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. കെ.മധു ഉദ്ഘാടനം ചെയ്യും.