ദൃശ്യ മ്യൂസിക് ഫെസ്റ്റ് മെഗാ ഫൈനൽ നാളെ

Friday 09 May 2025 9:35 PM IST

പയ്യന്നൂർ : ദൃശ്യ പയ്യന്നൂരിന്റെ 40-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ദൃശ്യ മ്യൂസിക് ഫെസ്റ്റിന്റെ മെഗാ ഫൈനൽ നാളെ വൈകിട്ട് 5.30 മുതൽ ഗാന്ധിപാർക്കിൽ നടക്കും. ടി.ഐ. മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.വിവിധ ജില്ലകളിൽ നിന്നും പങ്കെടുത്ത 70 ഓളം മത്സരാർത്ഥികളിൽ നിന്നാണ് ഫൈനൽ റൗണ്ടിലേക്കുള്ള 8 പേരെ തെരെഞ്ഞെടുത്തത്.മെലഡി, സെമി ക്ലാസിക്കൽ, ഫാസ്റ്റ് റൗണ്ട് എന്നിങ്ങനെ മൂന്ന് റൗണ്ടുകളായിട്ടാണ് ഫൈനൽ മത്സരം നടക്കുന്നത്.ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങളിലെത്തുന്നവർക്ക് യഥാക്രമം 25000, 15000, 10000/ രൂപ ക്യാഷ് അവാർഡും മൊമന്റോയും സമ്മാനമായി ലഭിക്കും.വാർത്താസമ്മേളനത്തിൽ കെ.ശിവകുമാർ , അഡ്വ.കെ.വി.ഗണേശൻ , കെ.കമലാക്ഷൻ, സി വി.രാജു , പി.വി.ലക്ഷ്മണൻ നായർ , എം.ചന്ദ്രൻ , സി വൈശാഖ് സംബന്ധിച്ചു.