ചിറക്കക്കാവ് ഭഗവതി ക്ഷേത്രം ദ്രവ്യ കലശം നാളെ മുതൽ
തലശ്ശേരി .മണ്ണയാട് ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തിൽ നടത്തിയ അഷ്ടമംഗല പ്രശ്ന ചിന്തയിൽ നിർദ്ദേശിക്കപ്പെട്ട പരിഹാര ക്രിയകളും ദ്രവ്യകലശ ചടങ്ങുകളും നാളെ മുതൽ 18 വരെ നടത്തും. ഞായർ രാവിലെ മുതൽ ചൊവ്വാഴ്ച ഉച്ചവരെ പരിഹാര ക്രിയകളും തുടർന്നുള്ള ദിവസങ്ങളിൽ ദ്രവ്യകലശ ചടങ്ങും നടക്കും. ക്ഷേത്രം തന്ത്രി അമ്പഴപ്പിള്ളി മന കൃഷ്ണൻ ഭട്ടതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും.എട്ടു ലക്ഷംചിലവഴിച്ച് ക്ഷേത്രകുളം ഇതിനകം നവീകരിച്ചു കഴിഞ്ഞു. ദേവസ്വം ബോർഡ് 3 ലക്ഷം അനുവദിച്ചു. ഉപദേവന്റെ ശ്രീകോവിൽ നവീകരണവും പൂർത്തിയായി. ഭക്ത ജനങ്ങളുടെ കലവറയില്ലാത്ത പ്രോത്സാഹനവും സഹായസഹകരണവും ദ്രവ്യകലശ ചടങ്ങുകൾ നടത്താനാവുന്നതെന്ന് ട്രസ്റ്റി ബോർഡ് ചെയർമാൻ എം.ടി.മധുസൂദനൻ, നവീകരണ ഉത്സവകമ്മിറ്റി സെക്രട്ടറി കെ.കെ.വിനോദ് കുമാർ,വൈസ് പ്രസിഡന്റ് കെ.മുത്തു കുമാർ, കെ.പി.സജീവ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.മേയ് 14 മുതൽ അന്നദാനവുമുണ്ടാകും.