പയ്യാവൂർ സെന്റ് ആൻസ് പള്ളി തിരുനാളിന് കൊടിയേറ്റി
പയ്യാവൂർ:സെന്റ് ആൻസ് ക്നാനായ കത്തോലിക്ക പള്ളിയിൽ വിശുദ്ധ തോമാശ്ലീഹ, വിശുദ്ധ സെബസ്ത്യാനോസ്, വിശുദ്ധ അന്ന എന്നിവരുടെ സംയുക്ത തിരുനാളാഘോഷത്തിന് വികാരി ഫാ.ബിബിൻ അഞ്ചെമ്പിൽ കൊടിയേറ്റി.ഇന്ന് രാവിലെ ഏഴിന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. ജെയ്സൺ വാഴകാട്ട് നേതൃത്വം നൽകും. വൈകുന്നേരം പൊന്നുംപറമ്പ് കുരിശടിയിൽ ഫാ.സജി മേക്കാട്ടേൽ ലദീഞ്ഞ് അർപ്പിക്കും.രാത്രി ഒമ്പതിന് നീലേശ്വരം എൽ.ജെ ബാൻഡ്, ഉടയംചാൽ അമ്മ കലാസമിതി എന്നിവരുടെ ഫ്യൂഷൻ ശിങ്കാരിമേളം. 11ന് രാവിലെ ആറരക്ക് വിശുദ്ധ കുർബാന. ഒൻപതരക്ക് തിരുനാൾ റാസക്ക് ഫാ.ജിതിൻ വല്ലൂർ മുഖ്യ കാർമികത്വം വഹിക്കും. ഫാ. സനീഷ് കയ്യാലയ്ക്കകത്ത് തിരുനാൾ സന്ദേശം നൽകും. പതിനൊന്നരക്ക് ഫാ.ജോസ് കറുകപ്പറമ്പിലിന്റെ നേതൃത്വത്തിൽ തിരുനാൾ പ്രദക്ഷിണം. ഉച്ചയ്ക്ക് പന്ത്രണ്ടരക്ക് പയ്യാവൂർ വലിയപള്ളി വികാരി ഫാ.ബേബി കട്ടിയാങ്കൽ പരിശുദ്ധ കുർബാനയുടെ ആശീർവാദം നിർവഹിക്കും. 12ന് രാത്രി ഏഴരക്ക് നാടകം.