ആശ രാപകൽ സമരയാത്രക്ക് സ്വീകരണം
Friday 09 May 2025 9:45 PM IST
തലശ്ശേരി : ഓണറ്റേറിയം വർദ്ധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ.ബിന്ദു നയിക്കുന്ന ആശ വർക്കർമാരുടെ രാപകൽ സമര യാത്രക്ക് തലശ്ശേരി പഴയ ബസ് സ്റ്റാൻഡിൽ സ്വീകരണം നൽകി. ഡി.സി .സി ജനറൽ സെക്രട്ടറി കെ.പി.സാജു ഉദ്ഘാടനം ചെയ്തു. ചൂരായി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എ.പി.അരവിന്ദാക്ഷൻ സ്വാഗതം പറഞ്ഞു.അഡ്വ കെ എ ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി. പാലക്കൽ സാഹിർ, ഡോ.സി സുരേന്ദ്രനാഥ്, സാജിത്ത് കോമത്ത്, റമീസ് ചെറുവോട്ട്, പ്രൊഫ.കെ.പി.സജി, റോസിലി ജോൺ, പെരിന്താറ്റിൽ സത്യൻ, എ.ഷർമ്മിള , രശ്മി രവി , മേരി എബ്രഹാം, അനൂപ് ജോൺ സംസാരിച്ചു.