കണ്ണൂരിൽ സർക്കാറിന്റെ നാലാം വാർഷികം : നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി
പ്രമുഖ വ്യക്തിത്വങ്ങളുമായി മുഖാമുഖവും
കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാതല യോഗത്തിൽ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി.സംസ്ഥാനത്ത് സമസ്ത മേഖലകളിലും സമഗ്ര വികസനം കൊണ്ടുവരാൻ കഴിഞ്ഞതായും 5,60,000 കോടി ആയിരുന്ന ആഭ്യന്തര ഉത്പാദനം 13,10,000 കോടി ആയി ഉയർന്നുവെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
എം.എൽ.എമാരായ എം.വി.ഗോവിന്ദൻ , കെ.കെ.ശൈലജ , ടി.ഐ.മധുസൂദനൻ, കെ.പി. മോഹനൻ, കെ.വി.സുമേഷ്, എം.വിജിൻ, സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ വി.കെ.രാമചന്ദ്രൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രത്നകുമാരി, ഗവ.സെക്രട്ടറി കേശവേന്ദ്രകുമാർ, മുൻ മന്ത്രി ഇ.പി.ജയരാജൻ, എസ്.ആർ.ഡി പ്രസാദ്, പി.ശശി, എം.വി.ജയരാജൻ, വിനോദിനി ബാലകൃഷ്ണൻ, സന്തോഷ് കീഴാറ്റൂർ, സുബീഷ് സുധി, കാസിം ഇരിക്കൂർ, ഉണ്ണി കാനായി, കൃഷ്ണാനന്ദ ഭാരതി, രതീഷ് പല്ലവി, നാരായണ പെരുവണ്ണാൻ, ഡോ.സുമിത നായർ, അറക്കൽ ആദിരാജ ഹമീദ്, ഹുസൈൻ കോയമ്മ, ഫാദർ സെബാസ്റ്റ്യൻ പാലാക്കുഴിയിൽ, ഫാദർ ക്ലാരൻസ് പാലിയേത്ത് തുടങ്ങി എഴുനൂറിലേറെ പേർ യോഗത്തിൽ പങ്കെടുത്തു. ജില്ലാ കളക്ടർ അരുൺ കെ വിജയൻ സ്വാഗതവും ഡോ.വി.ശിവദാസൻ എം.പി നന്ദിയും പറഞ്ഞു.ജില്ലാതല യോഗത്തിൽ രജിസ്‌ട്രേഷൻ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.
വിഷയങ്ങൾ ചൂണ്ടിക്കാട്ടി പ്രമുഖർ
നാടിന്റെ മുന്നേറ്റത്തിനും വികസനങ്ങത്തിനും കൂടുതൽ ശ്രദ്ധ നൽകേണ്ട വിഷയങ്ങൾ സമൂഹത്തിലെ വിവിധ മേഖലകളെ പ്രതിനിധികരിച്ച പ്രമുഖർ മുഖ്യമന്ത്രിക്ക് മുമ്പിൽ അവതരിപ്പിച്ചു. ടി പദ്മനാഭൻ, എം മുകുന്ദൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി, പണ്ഡിറ്റ് രമേശ് നാരായണൻ, പ്രൊഫ.യു.സി മജീദ്, കെ.കെ മാരാർ, പി.കെ മായിൻ മുഹമ്മദ് (വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സ്), ഹോട്ടൽ റസ്റ്റോറന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.പി.ബാലകൃഷ്ണ പൊതുവാൾ, യംഗ് എന്റർപ്രണർഷിപ്പ് ഫോറം ചെയർമാൻ നിർമ്മൽ നാരായണൻ, ആന്തൂർ നഗരസഭ ഹരിത കർമ്മസേന കൺസോർഷ്യം സെക്രട്ടറി ടി.വി.സുമ, ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് ടി.കെ.രമേശ് കുമാർ, കാത്തലിക് കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ.ഫിലിപ്പ് കാവിയൽ, ഫുട്‌ബാൾ താരം ബിനീഷ് കിരൺ, കുസാറ്റ് ശാസ്ത്രഞ്ജൻ എം.ജി മനോജ്, മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ മുൻ എം.ഡി ഡോ.പി.വി.മോഹനൻ, കണ്ണൂർ യൂണിവേഴ്സിറ്റി ചെയർപേഴ്സൺ കെ.ആര്യ എന്നിവർ മുഖാമുഖം പരിപാടിയിൽ മുഖ്യമന്ത്രിയോട് സംവദിച്ചു.