ഫാസിസത്തിനെതിരെ സംഗമം
Saturday 10 May 2025 2:44 AM IST
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്റെ സാംസ്കാരിക വിഭാഗമായ സർഗയുടെ ആഭിമുഖ്യത്തിൽ ഫാസിസത്തിനെതിരെ സാംസ്കാരിക കൂട്ടായ്മയും കെ.പി.എ.സിയുടെ 67-ാമത് നാടകമായ ഉമ്മാച്ചുവിന്റെ അവതരണവും നടന്നു. മുൻ ഡെപ്യൂട്ടി മേയറും കൗൺസിലറുമായിരുന്ന . രാഖി രവികുമാർ ഉദ്ഘാടനം ചെയ്തു. കവി മുരുകൻ കാട്ടാക്കട മുഖ്യപ്രഭാഷണം നടത്തി. ഗാനമേളയും നടന്നു.
സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്.സുധികുമാർ അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾക്കുള്ള ഉപന്യാസ രചനാമത്സരത്തിൽ വിജയികളായവർക്ക് മെമെന്റോയും ക്യാഷ് അവാർഡും മുരുകൻ കാട്ടാക്കട നൽകി. സംഘടന പ്രസിഡന്റ് അഭിലാഷ്.ടി.കെ ആശംസയും, സർഗ കൺവീനർ സൈജു.കെ.എ സ്വാഗതവും ജോയിന്റ് കൺവീനർ സവിത എം.കെ നന്ദിയും പറഞ്ഞു.