റോബോട്ടിക്സ് വർക്ക്ഷോപ്പ്

Saturday 10 May 2025 1:50 AM IST

വർക്കല: അയിരൂർ എം.ജി.എം മോഡൽ സ്കൂളിൽ അഞ്ചുദിവസത്തെ റോബോട്ടിക്സ് വർക്ക്ഷോപ്പിന് തുടക്കമായി.റോബോട്ടിക്സ് മേഖലയിൽ ഇതിനോടകം തന്നെ ശ്രദ്ധ നേടിയ യുണിബോട്ടിക്സും എം. ജി. എം മോഡൽ സ്കൂളും സംയുക്തമായാണ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. സ്കൂൾ ട്രസ്റ്റ് സെക്രട്ടറി ഡോ. പി. കെ.സുകുമാരൻ വർക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ ഡോ.എസ് പൂജ, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.സജിത്ത് വിജയരാഘവൻ,യൂണിബോട്ടിക്സ് സി.ടി.ഒ വിഷ്ണു.പി.കുമാർ,കമ്പ്യൂട്ടർ വിഭാഗം അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.