സെമിനാർ നാളെ
Saturday 10 May 2025 2:02 AM IST
തിരുവനന്തപുരം: മഹാകവി കുമാരനാശാന്റെ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് ആശാൻ അക്കാഡമിയുടെ നേതൃത്വത്തിൽ കനകക്കുന്ന് വിശ്വസംസ്കാര ഭവനിൽ 'കുമാരനാശാൻ നടത്തിയ സാമൂഹ്യനീതി പോരാട്ടങ്ങൾ" എന്ന വിഷയത്തിൽ നടത്തുന്ന സെമിനാർ നാളെ വൈകിട്ട് 4ന് നെടുങ്കുന്നം ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ആശാൻ അക്കാഡമി പ്രസിഡന്റ് പ്രൊഫ.എം.ആർ.സഹൃദയൻ തമ്പി അദ്ധ്യക്ഷത വഹിക്കും. സാമൂഹ്യ നിരീക്ഷകനും എഴുത്തുകാരനുമായ ജെ.രഘു വിഷയം അവതരിപ്പിക്കും. പൂതംകോട് ഹരികുമാർ, ഒ.പി.വിശ്വനാഥൻ തുടങ്ങിയവർ സംസാരിക്കും.