കുട്ടമ്പേരൂർ തച്ചയ്ക്കാട്ട് വീട്ടിൽ 'ഇരട്ട' ആഹ്ലാദം

Saturday 10 May 2025 1:10 AM IST

മാന്നാർ: എസ്.എസ്.എൽ.സി പരീഷാഫലം വന്നപ്പോൾ കുട്ടമ്പേരൂർ തച്ചയ്ക്കാട്ട് വീട്ടിൽ 'ഇരട്ട' ആഹ്ലാദം. ഇരട്ടകളായ അഹല്യ എസ്.പിള്ളയും അതുല്യ എസ്.പിള്ളയും എല്ലാ വിഷയങ്ങർക്കും എ പ്ലസ് കരസ്ഥമാക്കി തിളക്കമാർന്ന വിജയം നേടിയ ആഹ്ലാദത്തിലാണ് ഈ കുടുംബം. പരേതനായ സദാശിവൻ പിള്ളയുടെയും മാവേലിക്കര ഇൻഫെന്റ് ജീസസ് സ്കൂളിലെ അദ്ധ്യാപിക ശ്രീദേവിയുടെയും മക്കളായ ഇവർ ചെന്നിത്തല മഹാത്മാ ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥിനികളാണ്. പ്ലസ് ടുവിന് സയൻസ് എടുത്ത് ഡോക്ടറാകണമെന്നാണ് ഇരുവരുടെയും ആഗ്രഹം. അഹല്യ തിരുവാതിരകളിക്ക് സബ്ജില്ലാ കലോത്സവത്തിൽ പങ്കെടുത്തിട്ടുണ്ട്. ചെന്നിത്തല മഹാത്മ ഗേൾസ് ഹൈസ്കൂളിൽ ഇക്കുറിയും നൂറ് ശതമാനമാണ് വിജയം. പരീക്ഷ എഴുതിയ 66 പേരിൽ 22 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടാനായി.