പോസ്റ്റർ പ്രകാശനം
Saturday 10 May 2025 2:10 AM IST
ആലപ്പുഴ : മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രക്ക് ജില്ലയിലെ സ്വീകരണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് ഭാഗമായി മഹിളാസാഹസ് പോസ്റ്റർ പ്രകാശനം നടന്നു. ഡി.സി.സി ജനറൽ സെക്രട്ടറി മനോജ് കുമാർ മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബബിത ജയന് പോസ്റ്റർ കൈമാറി. ഡി.സി.സി ജനറൽ സെക്രട്ടറി സഞ്ജീവ് ഭട്ട്, മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുജ ജോൺ, ജില്ലാ ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ എന്നിവർ പങ്കെടുത്തു.