റോഡ് ഉദ്ഘാടനം

Saturday 10 May 2025 2:14 AM IST

മുഹമ്മ: ആലപ്പുഴ ജില്ലാ പഞ്ചായത്ത് ആര്യാട് വികസനോത്സവത്തിന്റെ ഭാഗമായി ആദി പറമ്പ്-വിഷ്ണുക്ഷേത്രം കാന-റോഡ് ഉദ്ഘാടനം ആര്യാട് ബ്ലോക്ക് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ആർ.റിയാസിന്റെ നിർദ്ദേശപ്രകാരം 2024-25 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ചാണ് കാനയുടെയും റോഡിന്റെയും നിർമ്മാണം പൂർത്തിയാക്കിയത്. ഉദ്ഘാടനയോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ആർ.റിയാസ് അധ്യക്ഷതവഹിച്ചു. വിപിൻ രാജ് സ്വാഗതം പറഞ്ഞു. ബിജുമോൻ ,സി.കെ.എസ് പണിക്ക‌ർ,ജി.രാജു,​സുധീർ ലാൽ തുടങ്ങിയവർ സംസാരിച്ചു.