യു.ഡി.ടി.എഫ് കൺവെൻഷൻ

Saturday 10 May 2025 2:15 AM IST

ആലപ്പുഴ: മേയ് 20ന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി യു.ഡി.ടി.എഫ് ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു.ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ബാബു ജോർജ് ഉദ്ഘാടനം ചെയ്തു.യു.ഡി.ടി.എഫ് ജില്ലാ ചെയർമാൻ ജി.ബൈജു അദ്ധ്യക്ഷതവഹിച്ചു. യു.ടി.യു.സി ദേശീയ വൈസ് പ്രസിഡന്റും യു.ഡി.എഫ് ജില്ലാ കൺവീനറുമായ അഡ്വ.ബി.രാജശേഖരൻ പണിമുടക്ക് പോസ്റ്റർ പ്രകാശനം ചെയ്തു. നാളെ നിയോജകമണ്ഡലംതല കൺവെഷനുകൾ നടക്കും. യു.ഡി.ടി.എഫ് ജില്ലാകൺവീനർ അനിൽ ബി. കളത്തിൽ,പി.ഡി.ശ്രീനിവാസൻ, ചന്ദ്രൻ, സി.എസ്.രമേശൻ, വി.ടി.എച്ച്.റഹിം, നിസാംചുങ്കം, അരുൺആനന്ദ്, പ്രദീപ് ജി. നായർ,​ പി.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.