വെൾഡിംഗ് കോഴ്സുകൾ
Saturday 10 May 2025 2:19 AM IST
ആലപ്പുഴ: ഉന്നത വിദ്യാഭ്യായ വകുപ്പിന്റെ സംരംഭമായ തൊഴിൽ അഡീഷണൽ സ്കിൽ അക്വസിഷൻ പ്രോഗ്രാമുമായി (അസാപ്) സഹകരിച്ച് കാർമ്മൽ പോളിടെക്‌നിക് കോളേജിലെ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിൽ 26 മുതൽ വെൾഡിംഗ് കോഴ്‌സുകൾ ആരംഭിക്കും. എട്ടുമാസം ദൈർഘ്യമുള്ള ബേസിക് വെൾഡിംഗ്, ടി.ഐ.ജി വെൾഡിംഗ്, എം.ഐ.ജി വെൾഡിംഗ് കോഴ്‌സ്, ആറുമാസം ദൈർഘ്യമുള്ള എക്‌സ്-റേ ക്വാളിറ്റി വെൾഡിംഗ് കോഴ്‌സുകളുമാണ് നടക്കുന്നത്. വാർത്താസമ്മേളനത്തിൽ പ്രിൻസിപ്പൽ ഫാ.ബിജോ മറ്റപ്പറമ്പിൽ, കെ.ആർ.രമേശൻ, ഗ്രേസി അലക്‌സാണ്ടർ എന്നിവർ പങ്കെടുത്തു.