വായനശാല ഉദ്ഘാടനം
Saturday 10 May 2025 2:19 AM IST
അമ്പലപ്പുഴ: അവിഭക്ത അമ്പലപ്പുഴ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക മേഖലകളിലെ സജീവ സാന്നിദ്ധ്യവുമായിരുന്ന ഡി.മുരളീധരന്റെ സ്‌മരണാർത്ഥം നീർക്കുന്നം പ്രാർത്ഥനാ സമിതിയുടെ നേതൃത്വത്തിൽ സാംസ്‌കാരിക കേന്ദ്രവും വായനശാലയും പ്രവർത്തനം ആരംഭിക്കുന്നു. ഞായറാഴ്‌ച വൈകിട്ട് 5 ന് പ്രാർത്ഥനാ സമിതി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം നിർവഹിക്കുമെന്ന് അഡ്വ. ജെ.ഷെർളി, പ്രാർത്ഥനാ സമിതി സെക്രട്ടറി എൻ.ഉണ്ണികൃഷ്ണൻ,ഡി.മുരളീധരൻ സ്മാരക സാംസ്കാരിക കേന്ദ്രം സെക്രട്ടറി എം.പ്രദീപ് എന്നിവർ അറിയിച്ചു.അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഹാരിസ്, ലൈബ്രറി കൗൺസിൽ അംഗം എച്ച്.സുബൈർ തുടങ്ങിയവർ സംബന്ധിക്കും.