ഓറിയന്റേഷൻ പ്രോഗ്രാം
Saturday 10 May 2025 2:19 AM IST
ആലപ്പുഴ: എസ്.എസ്.എൽ.സി കഴിഞ്ഞവർക്ക് തുടർ പഠനത്തിന് സഹായകമായി ഫോക്കസ് പോയിന്റ് ഓറിയന്റേഷൻ പ്രോഗ്രാമുമായി ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിംഗ് സെൽ.
സയൻസ്, കൊമേഴ്‌സ്, ഹ്യുമാനിറ്റിസ് എന്നീ സ്ട്രീമുകളിലായി 46 കോമ്പിനേഷനുള്ള ഹയർ സെക്കൻഡറി വിഭാഗം, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം, ടെക്‌നിക്കൽ ഹയർ സെക്കൻഡറി, ഡിപ്ലോമ കോഴ്‌സുകൾ, പോളിടെക്‌നിക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ ഹ്രസ്വവും, ദീർഘവുമായ തുടർ പഠന സാദ്ധ്യതകൾ കുട്ടികളെ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം.സംസ്ഥാനത്തെ സെക്കൻഡറി സ്കൂളുകളിലും 13ന് ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിക്കും.