വീണ്ടും ഡ്രോൺ അയച്ച് പാക് പ്രകോപനം: പണി ഇരന്നു വാങ്ങുന്നു, നാനൂറോളം ഡ്രോണുകൾ തകർത്തു

Saturday 10 May 2025 4:25 AM IST

ന്യൂ​ഡ​ൽ​ഹി​:​ ​പ​ഹ​ൽ​ഗാ​മി​ലെ​ ​ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് ​കി​ട്ടി​യ​ ​തി​രി​ച്ച​ടി​യി​ൽ​ ​നാ​ണം​കെ​ട്ട​ ​പാ​കി​സ്ഥാ​ൻ​ ​അ​തി​ർ​ത്തി​ ​മേ​ഖ​ല​ക​ളി​ൽ​ ​മൂ​ന്നാം​ ​ദി​വ​സ​വും​ ​ഡ്രോ​ൺ​ ​ആ​ക്ര​മ​ണം​ ​ന​ട​ത്തി​യെ​ങ്കി​ലും​ ​ഇ​ന്ത്യ​ ​അ​തെ​ല്ലാം​ ​ആ​കാ​ശ​ത്തു​വ​ച്ചു​ത​ന്നെ​ ​ത​ക​ർ​ത്തു.​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​ചു​ട്ട​ ​മ​റു​പ​ടി​യാ​യി​ ​പാ​കി​സ്ഥാ​നി​ലെ​ ​നാ​ല് ​വ്യോ​മ​ ​പ്ര​തി​രോ​ധ​ ​കേ​ന്ദ്ര​ങ്ങ​ളെ​ ​ഇ​ന്ത്യ​ ​ആ​ക്ര​മി​ക്കു​ക​യും​ ​ഒ​രു​ ​കേ​ന്ദ്ര​ത്തി​ലെ​ ​റ​ഡാ​ർ​ ​ത​ക​ർ​ക്കു​ക​യും​ ​ചെ​യ്തി​ട്ടും​ ​ഇ​ന്ന​ലെ​യും​ ​ഡ്രോ​ൺ​ ​ആ​ക്ര​മ​ണം​ ​തു​ട​രു​ക​യാ​യി​രു​ന്നു. ജ​മ്മു​ ​കാ​ശ്മീ​ർ​ ​മു​ത​ൽ​ ​ഗു​ജ​റാ​ത്ത് ​വ​രെ​യു​ള്ള​ ​അ​തി​ർ​ത്തി​ക​ളി​ലൂ​ടെ​ ​ഡ്രോ​ണു​ക​ൾ​ ​പാ​ഞ്ഞു​വ​ന്നു.​ ​ജ​മ്മു​ ​ന​ഗ​രം,​ ​ഉ​ന്നം​വ​ച്ചും​ ​ഡ്രോ​ൺ​ ​വ​ന്നു.​ ​സാം​ബ,​ര​ജൗ​രി​ ​മേ​ഖ​ല​ക​ളി​ൽ​ ​സ്ഫോ​ട​ന​ശ​ബ്ദം​ ​കേ​ട്ടു.​ ​രാ​ജ​സ്ഥാ​നി​ലെ​ ​ജ​യ്സാ​ൽ​മീറി​ലേ​ക്കും​ ​ഡ്രോ​ണു​ക​ൾ​ ​തൊ​ടു​ത്തെ​ങ്കി​ലും​ ​വി​ഫ​ല​മാ​യി.​ ​അ​മൃ​ത്സ​റും​ ​ല​ക്ഷ്യ​മി​ട്ടു.​ ​പ​ഞ്ചാ​ബി​ലെ​ ​ഫെ​റോ​സ്‌​പൂ​രി​ലെ​ ​ജ​ന​വാ​സ​ ​മേ​ഖ​ല​യി​ൽ​ ​ഡ്രോ​ൺ​ ​വീ​ണ് ​ഏ​താ​നും​ ​പേ​ർ​ക്ക് ​പ​രി​ക്കേ​റ്റ​താ​യി​ ​സൂ​ച​ന​യു​ണ്ട്. പാ​ക് ​പ്ര​കോ​പ​ന​മു​ണ്ടാ​യ​തി​ന് ​പി​ന്നാ​ലെ​ ​പ്ര​തി​രോ​ധ​ ​മ​ന്ത്രി​ ​രാ​ജ്നാ​ഥ് ​സിം​ഗ്,​ ​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രി​ ​എ​സ്.​ ​ജ​യ​ശ​ങ്ക​ർ,​ ​ദേ​ശീ​യ​ ​സു​ര​ക്ഷാ​ ​ഉ​പ​ദേ​ഷ​‌്ടാ​വ് ​അ​ജി​ത് ​ഡോ​വ​ൽ,​ ​സാ​യു​ധ​ ​സേ​നാ​ ​മേ​ധാ​വി​ക​ൾ​ ​എ​ന്നി​വ​രു​മാ​യി​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ ​യോ​ഗം​ ​ചേ​ർ​ന്നു.​ ​ക​ന​ത്ത​ ​തി​രി​ച്ച​ടി​ ​ ​ ​ന​ൽ​കും. വ്യാ​ഴാ​ഴ്ച​ ​രാ​ത്രി​ ​ന​ട​ത്തി​യ​തി​നു​ ​സ​മാ​ന​മാ​യി​ഇ​ന്ന​ലെ​ ​രാ​ത്രി​ ​ഒ​ൻ​പ​തു​ ​മു​ത​ലാ​ണ് ​ഡ്രോ​ണു​ക​ൾ​ ​തു​രു​തു​രാ​ ​വ​ന്ന​തെ​ങ്കി​ലും​ ​ഒ​ന്നും​ ​ല​ക്ഷ്യം​ ​ക​ണ്ടി​ല്ല. ജ​മ്മു,​ ​സാം​ബ​ ​ജി​ല്ല​ക​ളി​ലാ​ണ് ​ഇ​ന്ന​ലെ​ ​രാ​ത്രി​ ​ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.​ ​വെ​ളി​ച്ചം​ ​കെ​ടു​ത്താ​ൻ​ ​നി​ർ​ദ്ദേ​ശം​ ​ല​ഭി​ച്ച​തി​നാ​ൽ​ ​അ​തി​ർ​ത്തി​ ​ഗ്രാ​മ​ങ്ങ​ൾ​ ​മു​ഴു​വ​ൻ​ ​ഇ​രു​ട്ടി​ലാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച​ ​രാ​ത്രി​ ​ല​ഡാ​ക്കി​ലെ​ ​സി​യാ​ച്ചി​ൻ​ ​ബേ​സ് ​ക്യാ​മ്പ് ​മു​ത​ൽ​ ​ഗു​ജ​റാ​ത്തി​ലെ​ ​ക​ച്ച് ​പ്ര​ദേ​ശം​ ​വ​രെ​യു​ള്ള​ 36​ ​ഇ​ട​ങ്ങ​ളി​ലാ​ണ് ​ഡ്രോ​ൺ​ ​ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

തുർക്കിയുടെ ഡ്രോണുകൾ

പ​ടി​ഞ്ഞാ​റ​ൻ​ ​അ​തി​ർ​ത്തി​യി​ൽ​ ​വ​ന്ന​ ​പാ​ക് ​ഡ്രോ​ണു​ക​ളെ​ ​വ്യോ​മ​ ​പ്ര​തി​രോ​ധ​ ​സം​വി​ധാ​നം​ ​ത​ക​ർ​ത്തെ​ന്ന് ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ ​കേ​ണ​ൽ​ ​സോ​ഫി​യ​ ​ഖു​റേ​ഷി​യും​ ​വിം​ഗ് ​ക​മാ​ൻ​ഡ​ർ​ ​വ്യോ​മി​ക​ ​സിം​ഗും​ ​പ​റ​ഞ്ഞു.​ 300​-400​ ​ഡ്രോ​ണു​ക​ളി​ൽ​ ​ഭൂ​രി​ഭാ​ഗ​വും​ ​സൈ​നി​ക​ ​കേ​ന്ദ്ര​ങ്ങ​ളു​ടെ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​പ​ക​ർ​ത്താ​നു​ള്ള​ ​ക്യാ​മ​റ​ ​ഘ​ടി​പ്പി​ച്ച​വ​യാ​യി​രു​ന്നു.​ ​തു​ർ​ക്കി​യു​ടെ​ ​അ​സി​സ്ഗാ​ർ​ഡ് ​ഡ്രോ​ണു​ക​ളാ​ണി​വ.​ ​മേ​യ് ​എ​ട്ടി​ന് ​രാ​ത്രി​ ​വൈ​കി​ ​ഭ​ട്ടി​ൻ​ഡ​ ​വ്യോ​മ​ത്താവ​ളം​ ​ല​ക്ഷ്യ​മി​ട്ട​ ​സാ​യു​ധ​ ​ഡ്രോ​ണി​നെ​ ​സേ​ന​ ​നി​ർ​വീ​ര്യ​മാ​ക്കി. പാ​ക് ​ന​ഗ​ര​ങ്ങ​ളി​ൽ​ ​ഇ​ന്ത്യ​ ​ആ​ക്ര​മ​ണം​ ​ന​ട​ത്തി​യെ​ന്ന് ​വാ​ർ​ത്ത​ ​വ​ന്നി​രു​ന്നെ​ങ്കി​ലും​ ​സേ​ന​ ​സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

വിമാനങ്ങളെ കവചമാക്കി

വെട്ടിലാക്കാൻ ശ്രമം

വ്യാ​ഴാ​ഴ്ച​ ​രാ​ത്രി​ ​ഇ​ന്ത്യ​ ​ഡ്രോ​ൺ,​ ​മി​സൈ​ൽ​ ​ആ​ക്ര​മ​ണം​ ​ന​ട​ത്തി​യ​ ​സ​മ​യ​ത്ത് ​വ്യോ​മ​പാ​ത​യി​ൽ​ ​അ​ന്താ​രാ​ഷ്ട്ര​ ​സ​ർ​വീ​സു​ക​ൾ​ ​ക​ട​ത്തി​വി​ട്ട് ​നി​ര​പ​രാ​ധി​ക​ളാ​യ​ ​യാ​ത്ര​ക്കാ​രെ​ ​അ​പ​ക​ട​ത്തി​ലാ​ക്കാ​നും​ ​പാ​ക് ​ശ്ര​മം.​ ​ഇ​തി​ലൂ​ടെ​ ​ഇ​ന്ത്യ​യെ​ ​പ​ഴി​ ​കേ​ൾ​പ്പി​ക്കു​ക​യാ​യി​രു​ന്നു​ ​ല​ക്ഷ്യം.​ ​ദ​മാ​മി​ൽ​ ​നി​ന്നു​ള്ള​ ​ഫ്ളൈ​നാ​സ് ​ഏ​വി​യേ​ഷ​ന്റെ​ ​എ​യ​ർ​ബ​സ് 320​ ​വി​മാ​നം​ ​രാ​ത്രി​ 9.10​ന് ​ലാ​ഹോ​റി​ൽ​ ​ഇ​റ​ങ്ങി​യി​രു​ന്നു.​ ​അ​തി​ർ​ത്തി​യി​ലെ​ 24​ ​വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​ ​ഇ​ന്ത്യ​ 15​ ​വ​രെ​ ​അ​ട​ച്ചി​രി​ക്ക​യാ​ണ്.

കനത്ത ഷെല്ലിംഗ്

ജവാന് വീരമൃത്യു

ജ​മ്മു​ ​ക​ാശ്മീ​ർ​ ​മേ​ഖ​ല​യി​ലെ​ ​ത​ങ്ധ​ർ,​ ​ഉ​റി,​ ​പൂ​ഞ്ച്,​ ​മെ​ന്ദാ​ർ,​ ​ര​ജൗ​രി,​ ​അ​ഖ്നൂ​ർ,​ ​ഉ​ദം​പൂ​ർ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​യ​ന്ത്ര​ണ​ ​രേ​ഖ​ ​ലം​ഘി​ച്ച് ​പാ​കി​സ്ഥാ​ൻ​ ​സൈ​ന്യം​ ​ക​ന​ത്ത​ ​ഷെ​ല്ലിം​ഗ് ​ന​ട​ത്തി.​ ​ഷെ​ല്ലിം​ഗി​ൽ​ ​ആ​ന്ധ്രാ​ ​പ്ര​ദേ​ശ് ​സ​ത്യ​സാ​യി​ ​ജി​ല്ല​യി​ലെ​ ​ലാ​ൻ​സ് ​നാ​യി​ക് ​മു​ര​ളി​ ​നാ​യ​ക്(25​)​ ​വീ​ര​മൃ​ത്യു​ ​വ​രി​ച്ചു.​ ​ഒ​രാ​ഴ്‌​ച​ ​മു​ൻ​പാ​ണ് ​ജ​മ്മു​വി​ൽ​ ​പോ​സ്റ്റിം​ഗ് ​ല​ഭി​ച്ച​ത്.​ ​ഷെ​ല്ലിം​ഗി​ൽ​ ​അ​തി​ർ​ത്തി​ ​ഗ്രാ​മ​ങ്ങ​ളി​ൽ​ ​വ്യാ​പ​ക​ ​നാ​ശ​ങ്ങ​ളു​ണ്ടാ​യി.​ ​ഇ​ന്ത്യ​യു​ടെ​ ​തി​രി​ച്ച​ടി​യി​ൽ​ ​പാ​കി​സ്ഥാ​ൻ​ ​സൈ​ന്യ​ത്തി​നും​ ​വ​ലി​യ​ ​ന​ഷ്ടം​ ​സം​ഭ​വി​ച്ച​താ​യി​ ​പ്ര​തി​രോ​ധ​ ​മ​ന്ത്രാ​ല​യം​ ​അ​റി​യി​ച്ചു.

ഏഴ് ഭീകരരെ വധിച്ചു

മേയ് എട്ടിന് രാത്രി 11ന് ജമ്മു കശ്മീരിലെ സാംബ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച ഏഴ് ഭീകരരെ ബി.എസ്.എഫ് തുരത്തി

 ഇന്ത്യൻ സായുധ സേന സ്വന്തം നഗരങ്ങളെയും ഗുരുദ്വാരയെയും ആക്രമിച്ചെന്ന പാക് വാദം തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

 മേയ് 7ന് നടന്ന പാക് ഷെൽ ആക്രമണത്തിൽ പൂഞ്ചിലെ കാർമെലൈറ്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റിന്റെ സ്കൂളിലെ രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടെന്നും മിസ്റി അറിയിച്ചു