വിദ്യാർത്ഥികൾക്ക് അനുമോദനം
Saturday 10 May 2025 12:27 AM IST
തൃശൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ 80 ശതമാനത്തിലധികം മാർക്ക് വാങ്ങിയ വിദ്യാർത്ഥികളെ ഒല്ലൂർ കമ്പനിപ്പടിയിലെ ഏകലവ്യ അക്കാദമി അനുമോദിക്കും. കേരള സാഹിത്യ അക്കാഡമി ഹാളിൽ 17ന് രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെയാണ് അനുമോദനച്ചടങ്ങ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 300 വിദ്യാർത്ഥികളെയാണ് അനുമോദിക്കുകയെന്ന് അധികൃതർ അറിയിച്ചു. കരിയർ ഗൈഡൻസിനെ കുറിച്ചും മികച്ച കോഴ്‌സുകളെയും കുറിച്ചും ഡോ. അജൽ ജോസ് അക്കര ക്ലാസെടുക്കും. സിവിൽ സർവീസിനെക്കുറിച്ചുള്ള മെജോ ജോൺ നയിക്കുന്ന സെമിനാറും ഉണ്ടാകും. വാർത്താസമ്മേളനത്തിൽ ഡയറക്ടർ ആനി ജോസ്, എ.വി.ജോസ്, മെജോ ജോൺ, എം.എസ്.ജോപോളിൻ, എം.വി.വിബിത സംബന്ധിച്ചു.