ഡോക്യുമെന്ററി പ്രകാശനം

Saturday 10 May 2025 12:28 AM IST

തൃശൂർ: ഫൈബ്രോമയാൾജിയ എന്ന അപൂർവ രോഗാവസ്ഥയെ കുറിച്ചുള്ള ആഗോള ബോധവത്കരണ ദിനമായ മേയ് 12ന് തൃശൂർ നാദബ്രഹ്മം ഫൗണ്ടേഷന്റെ അഭിമുഖത്തിൽ തപനം സാന്ത്വനം' എന്ന പേരിൽ പ്രഭാഷണങ്ങളും ഡോക്യുമെന്ററി പ്രകാശനവും നടത്തും. തൃശൂർ ടൗൺ ഹാളിൽ വൈകിട്ട് നാലരയ്ക്ക് ഡോക്ടർമാരായ ബി.രഘുനാഥ്, എ.ആർ.രാംദാസ്, കെ.ബാസ്പിൻ, ഗീത ആനലൂർ എന്നിവർ ഫൈബ്രോമയാൾജിയയെ ആസ്പദമാക്കി സംസാരിക്കും. നാദബ്രഹ്മം കുടുംബാംഗം നിഷ നായർ രചനയും സംവിധാനവും നിർവഹിച്ച ഡോക്യുമെന്ററിയുടെ പ്രഥമ പ്രകാശനവും നടക്കും. സർവ്വേശ എന്ന ആൽബത്തിലൂടെ ഗ്ലോബൽ മ്യൂസിക് അവാർഡ് നേടിയ, ഡോ.പോൾ പൂവത്തിങ്കലിനെയും മൃദംഗ വിദ്വാൻ ഡോ.പാലക്കാട് ജയകൃഷ്ണനെയും ആദരിക്കും. സാന്ത്വന രാഗങ്ങൾ അടിസ്ഥാനമാക്കിയുള്ള ഗാനമേളയും പ്രഭാഷണങ്ങളും നടക്കും.