കുടുംബശ്രീ ജില്ലാതല സർഗോത്സവം

Saturday 10 May 2025 12:29 AM IST

തൃശൂർ: കുടുംബശ്രീ ജില്ലാതല സർഗോത്സവം അരങ്ങ് നാളെയും മറ്റന്നാളും തൃശൂർ ഗവ. എൻജിനിയറിംഗ് കോളജിലെ നാല് വേദികളിലായി നടക്കുമെന്ന് സംഘാടക സമിതി ചെയർമാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ വി.എസ്.പ്രിൻസ് അറിയിച്ചു. ജില്ലയിലെ ഏഴ് ക്ലസ്റ്റർ തല മത്സര വിജയികളാണ് ജില്ലാതല സർഗോത്സവത്തിൽ പങ്കെടുക്കുന്നത്. നാളെ രാവിലെ 10ന് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. മേയർ എം.കെ.വർഗീസ് അദ്ധ്യക്ഷനാകും. സമാപന സമ്മേളനം 12ന് വൈകിട്ട് ആറിന് മന്ത്രി ഡോ. ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ ഡോ. യു.സലിൽ, അസി. ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കെ.രാധാകൃഷ്ണൻ, കെ.കെ.പ്രസാദ്, എം.വി.അജീഷ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.