കോമൺ ഫെസിലിറ്റി സെന്റർ ആരംഭിക്കും
Saturday 10 May 2025 12:30 AM IST
തൃശൂർ: മുളങ്കുന്നത്തുകാവിൽ സിമെറ്റും കെൽട്രോണും പങ്കാളികളാകുന്ന സെൻസർ മാനുഫാക്ചറിംഗ് കോമൺ ഫെസിലിറ്റി സെന്റർ സ്ഥാപിക്കാൻ ധാരണ. കെൽട്രോണിന്റെ ഭൂമി ഇതിനായി പ്രയോജനപ്പെടുത്താനാണ് മന്ത്രി പി.രാജീവും കേന്ദ്ര ഇലക്ട്രോണിക്‌സ് ഐ.ടി മന്ത്രാലയ സെക്രട്ടറി എസ്.കൃഷ്ണനുമായി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലുള്ള ധാരണ. സിമെറ്റ് സമർപ്പിച്ച നിർദ്ദേശം ആധാരമാക്കി കെൽട്രോൺ ആണ് പദ്ധതി തയ്യാറാക്കിയത്. കേന്ദ്ര സ്ഥാപനമായ സിമെറ്റിന്റെ വിപുലീകരണത്തിനായി കെൽട്രോണിന്റെ 5 ഏക്കർ ഭൂമി കേന്ദ്ര ഇലക്ട്രോണിക്‌സ് മന്ത്രാലയത്തിന് കൈമാറും. കെൽട്രോണിന്റെ 12.19 ഏക്കർ ഭൂമി തിരിച്ചെടുത്ത് വ്യവസായ പദ്ധതികൾക്ക് ഉപയോഗപ്പെടുത്താൻ കഴിയുന്ന മികച്ച നിർദ്ദേശമാണ് തയ്യാറാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.