കർഷക കോൺഗ്രസ് പ്രതിഷേധിക്കും
Saturday 10 May 2025 12:31 AM IST
തൃശൂർ: കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എം.ബാബു യോഗം ഉദ്ഘാടനം ചെയ്തു. കേര കർഷകരുടെ ക്ഷേമത്തിനായി ലോക ബാങ്ക് അനുവദിച്ച 139 കോടി രൂപ വകമാറ്റി സർക്കാർ ചെലവഴിച്ചത് കർഷക വഞ്ചനയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് രവി പോലുവളപ്പിൽ അദ്ധ്യക്ഷനായി.
കൃഷിമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഈ മാസം 12ന് കൃഷിഭവനുകൾക്ക് മുൻപിൽ മാർച്ചും ധർണയും നടത്താൻ യോഗം തീരുമാനിച്ചു. സംസ്ഥാന വൈസ്പ്രസിഡന്റ് എൻ.എം.ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ്പ്രസിഡന്റ് ടി.കെ.ദേവസി, സംസ്ഥാന ജനറൽ സെക്രട്ടറി എം.ബി.സജീവ്, സംസ്ഥാന സെക്രട്ടറിമാരായ കെ.എൻ.സജീവൻ, കെ.എൻ.ഗോവിന്ദൻകുട്ടി, മിനി വിനോദ്, ടി.എൻ.നമ്പീശൻ, സി.ആർ.രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.