സൗജന്യ മണ്ണ് പരിശോധന

Saturday 10 May 2025 12:32 AM IST

പുത്തൻചിറ: പുത്തൻചിറ പഞ്ചായത്തും കൃഷിഭവനും ജില്ലാ മണ്ണ് പരിശോധനാ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ

സൗജന്യ വിള അധിഷ്ഠിത മണ്ണ് പരിശോധന നടത്തുന്നു. 30ന് രാവിലെ 10ന് നടക്കും. ഈ പരിപാടിയിൽ മണ്ണ്

സാമ്പിളുകൾ നൽകിയ കർഷകർക്ക് അവരുടെ കൃഷിയിടത്തിനൊരുക്കിയ മണ്ണിന്റെ ഗുണനിലവാര പരിശോധന നടത്തും.

ജില്ലാ മണ്ണ് പരിശോധന കേന്ദ്രത്തിന്റെ സഞ്ചരിക്കുന്ന ലാബായ മൊബൈൽ സോയിൽ ടെസ്റ്റിംഗ് ലാബ് പരിശോധനയ്ക്ക് നേതൃത്വം നൽകും. കർഷകർ അവരുടെ മണ്ണ് സാമ്പിളുകൾ 24ന് വൈകിട്ട് 5ന് മുമ്പ് പുത്തൻചിറ കൃഷിഭവനിൽ എത്തിക്കേണ്ടതാണ്. ഓരോ കൃഷിയിടത്തിലും 1520 സെന്റീ മീറ്റർ താഴ്ചയിൽ നിന്നുള്ള മണ്ണാണ് എടുക്കേണ്ടത്.