സൈനികർക്കായി സുദർശന ഹോമം
Saturday 10 May 2025 12:32 AM IST
അന്നമനട: പാക് ഭീകരരുടെ ക്രൂരതയ്ക്ക് കനത്ത മറുപടിയായി ഇന്ത്യൻ സൈന്യം ആസൂത്രണം ചെയ്ത ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിനായി, അന്നമനട തെഞ്ചേരി തൃക്ക ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നാളെ വിശേഷ പ്രാർത്ഥനയും സുദർശന ഹോമവും നടക്കും. നരസിംഹ ജയന്തി ദിനത്തിൽ ക്ഷേത്രത്തിലെ ശ്രീകൃഷ്ണ ഭക്തരുടെ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഹോമം രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞ സൈനികർക്കുള്ള ആദരവായിരിക്കും.
26 ഭാരതീയ വനിതകളുടെ മാംഗല്യ സൗഭാഗ്യത്തെ തകർത്ത പാക് ഭീകരതയ്ക്ക് മറുപടി നൽകുന്ന ഇന്ത്യൻ സൈന്യത്തിന്
ആത്മബലവും ദൈവിക ശക്തിയും നൽകുവാനുള്ള ശ്രമമാണ് ഈ സുദർശന ഹോമം. ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടായ ഹോമം എന്റെ രാജ്യത്തിനും എന്റെ സൈനികർക്കുമായി എന്റെ പ്രാർത്ഥന എന്ന സങ്കൽപ്പത്തിലാണ് നടത്തുക.