മികച്ച വിജയവുമായി ഒറ്റ പ്രസവത്തിലുള്ള നാൽവർ സംഘം

Saturday 10 May 2025 12:35 AM IST

കൊടുങ്ങല്ലൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയവുമായി ഒറ്റ പ്രസവത്തിലുള്ള നാൽവർ സംഘം. മേത്തല ആനാപ്പുഴ സ്വദേശിയായ പോണത്ത് ഷൈജുവിന്റെ മക്കളായ ഹരികൃഷ്ണ, അനന്ദു കൃഷ്ണ, പാർവ്വതി, അർജുൻ കൃഷ്ണ എന്നിവരാണ് മികച്ച വിജയം കരസ്ഥമാക്കിയത്. ഹരികൃഷ്ണയും അനന്ദു കൃഷ്ണയും പാർവ്വതിയും ഫുൾ എപ്ലസ് നേടിയപ്പോൾ അർജുൻ കൃഷ്ണ ഒൻപത് എ പ്ലസോടെയാണ് മിന്നും വിജയം നേടിയത്. കോട്ടപ്പുറം സെന്റ് ആൻസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളാണ് നാലു പേരും. കുഞ്ഞുനാളിൽ ടി.കെ.എസ് പുരത്തുള്ള സ്‌നേഹാലയ കോൺവെന്റ് എൽ.പി സ്‌കൂളിലെ എൽ.കെ.ജി മുതൽ നാൽവർ സംഘം ഒരേ ക്ലാസിൽ തന്നെയാണ് പഠിച്ചു വരുന്നിരുന്നത്. കോട്ടപ്പുറം സെന്റ് ആൻസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നാൽവർ സംഘം അഞ്ചാം ക്ലാസിൽ പ്രവേശനം നേടിയപ്പോഴും നാലു പേരും ഒരു ക്ലാസിൽ തന്നെയായിരുന്നു പഠനം. അച്ഛൻ ഷൈജു വിദേശത്താണ്.

ഹരികൃഷ്ണ, അനന്ദു കൃഷ്ണ, പാർവ്വതി, അർജുൻ കൃഷ്ണ