കഴിഞ്ഞ തവണത്തേക്കാൾ വിജയ ശതമാനത്തിൽ നേരിയ കുറവ്

Saturday 10 May 2025 12:36 AM IST

തൃശൂർ: കഴിഞ്ഞ തവണത്തേക്കാൾ വിജയശതമാനത്തിൽ നേരിയ കുറവ്. 99.71 ശതമാനമായിരുന്നു വിജയശതമാനമെങ്കിൽ ഇത്തവണ 99.48 ലേക്ക് ചുരുങ്ങി. 35,561 പേർ പരീക്ഷയെഴുതിൽ 35,448 വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയിരുന്നത്. 17,945 ആൺകുട്ടികളും 17,503 പെൺകുട്ടികളും ഉപരിപഠനത്തിന് അർഹരായിരുന്നു. ഇത്തവണയാകട്ടെ ജില്ലയിൽ പരീക്ഷയെഴുതിയത് 35,916 വിദ്യാർഥികളാണ്. ഉപരിപഠനത്തിന് 35,729 വിദ്യാർഥികൾ യോഗ്യത നേടി.അതിൽ 18,213 ആൺകുട്ടികളും 17,516 പെൺകുട്ടികളും ഉപരിപഠനത്തിന് അർഹരായി. 1698 ആൺകുട്ടികളും 3540 പെൺക്കുട്ടികളും ഉൾപ്പെടെ 5238 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.