തഹാവൂർ റാണയെ തിഹാർ ജയിലിലടച്ചു

Saturday 10 May 2025 1:36 AM IST

ന്യൂഡൽഹി : മുംബയ് ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയെ ജൂൺ ആറു വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്‌തു. ഡൽഹി പട്യാല ഹൗസ് കോടതിയുടേതാണ് നടപടി. ഇതോടെ, റാണയെ തിഹാർ ജയിലിലടച്ചു. പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയ സെല്ലിലാണ് പാർപ്പിച്ചിരിക്കുന്നത്. ഡൽഹിയിലെ എൻ.ഐ.എ ആസ്ഥാനത്ത് 29 ദിവസം ചോദ്യം ചെയ്‌തിരുന്നു. മുംബയ് ഭീകരാക്രമണത്തിന് പിന്നിലെ രാജ്യാന്തര ഗൂഢാലോചന വെളിച്ചത്തു കൊണ്ടുവരാനാണ് എൻ.ഐ.എയുടെ ശ്രമം. യു.എസിൽ നിന്ന് ഏപ്രിൽ 10നാണ് റാണയെ രാജ്യത്ത് എത്തിച്ചത്. ആദ്യം 18 ദിവസവും, പിന്നീട് 12 ദിവസവും കസ്റ്റഡിയിൽ വാങ്ങി. ഇന്ന് കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെ, ഇന്നലെ പ്രത്യേക എൻ.ഐ.എ കോടതി ജഡ്‌ജി ചന്ദർ ജിത് സിംഗിന് മുന്നിൽ ഹാജരാക്കുകയായിരുന്നു.