ഇന്ത്യയുടെ സൈനിക ശക്തി

Saturday 10 May 2025 1:39 AM IST

ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അഞ്ചാം സ്ഥാനത്താണ് പാകിസ്ഥാൻ. ലോക സൈനിക ശക്തിയിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. പാകിസ്ഥാൻ പന്ത്രണ്ടും. സൈനികരുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്.

2025-26 ലെ ഇന്ത്യയുടെ പ്രതിരോധ ബഡ്ജറ്റ് 6.8 ലക്ഷം കോടി രൂപയായി (79 ബില്യൺ ഡോളർ) നിശ്ചയിച്ചിട്ടുണ്ട്. ഇത് മുൻ സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് എസ്റ്റിമേറ്റിനേക്കാൾ 9.5 ശതമാനം കൂടുതലാണ്. പാകിസ്ഥാനേക്കാൾ 8,01,550 സൈനികർ ഇന്ത്യയ്‌ക്ക് കൂടുതലായുണ്ട്. ഇരുരാജ്യങ്ങൾക്കും ആണവായുധവും ബാലിസ്റ്റിക് മിസൈലുമുണ്ട്. ഇന്ത്യയുടെ അഗ്നി- 5 മിസൈലിന് 5,200 കിലോമീറ്ററാണ് പ്രഹരശേഷി. പാകിസ്ഥാന്റെ ദീർഘറേഞ്ച് മിസൈൽ ഷഹീൻ- 3ന് 2,750 കിലോമീറ്ററാണ് റേഞ്ച്. ഇന്ത്യൻ വ്യോമസേനയുടെ പക്കൽ അത്യാധുനിക റഫാൽ യുദ്ധവിമാനങ്ങളും സുഖോയ്,​ തേജസ് ഫൈറ്റർ വിമാനവുമുണ്ട്. പാക് സേനയ്‌ക്ക് ചെറിയ യുദ്ധവിമാനങ്ങളായ ജെ.എഫ്- 17 തണ്ടർ, എഫ്- 16 തുടങ്ങിയവയാണുള്ളത്.

ഇന്ത്യ

 ആക്‌ടീവ് സൈനികർ- 14,55,550  റിസർവ്- 11,55,000

 അർദ്ധ സൈനികർ- 25,27,000

 പ്രതിരോധ ബഡ്ജറ്റ് - 75,​00,00,00,​000 ഡോളർ

 ആണവായുധ ശേഷിയുള്ള ആയുധം- 172

 യുദ്ധവിമാനം- 2,229

 ടാങ്കുകൾ- 4,201

 ഏരിയൽ ടാങ്കർ- 6

 ഹെലികോപ്‌ടർ- 899

 കവചിത വാഹനം 1,48,594

 മൊബൈൽ റോക്കറ്ര് പ്രൊജക്‌ടർ- 264

 സ്വയം പ്രവർത്തിക്കുന്ന പീരങ്കി- 100

 കപ്പൽ- 293

 വിമാനവാഹിനി കപ്പൽ- 2

 അന്തർവാഹിനി- 18

( മിലിട്ടറിയുടെ ശേഷി സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് പ്രസിദ്ധീകരിക്കുന്ന സ്റ്റോക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്ര്യൂട്ട്, ഗ്ലോബൽ ഫയർ‌ പവർ തുടങ്ങിയവയുടെ റിപ്പോർട്ടുകൾ തുടങ്ങിയവ പ്രകാരമാണ് ഈ കണക്കുകൾ)​