എം.ഡി.എം.എ കച്ചവടസംഘം: കൂടുതൽ പേർ പിടിയിൽ

Saturday 10 May 2025 1:54 AM IST

തിരുവനന്തപുരം: എം.ഡി.എം.എ. കൈവശം വച്ച കേസിൽ കൂടുതൽ പേർ അറസ്റ്റിൽ. വിൽപനയ്ക്കായി 13.9 ഗ്രാം എം.ഡി.എം.എ കൈവശം വച്ചതിന് തിരുമല സ്വദേശി ആകാശ് ഏപ്രിൽ28ന് അറസ്റ്റിലായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാളോടൊപ്പം കച്ചവടത്തിൽ പങ്കാളികളായിരുന്ന വലിയതുറ സ്വദേശികളായ സുനീഷ് (33), ജെഫീൻ (29), കല്ലിയൂർ സ്വദേശി അഭിഷേക് (24) എന്നിവരെക്കൂടി പേട്ട പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. ഇൻസ്‌പെക്ടർ പ്രേംകുമാർ, സബ് ഇൻസ്‌പെക്ടർമാരായ അഭിലാഷ്, ബിനോദ് കുമാർ, ബാലു. ബി. നായർ, സി.പി.ഒമാരായ ശ്യാംപങ്കജ്, അൻസർ, ദീപു എന്നിവരും ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. തിരുവനന്തപുരം സിറ്റി ഡി.ഐ.ജിയും പൊലീസ് കമ്മീഷണറുമായ തോംസൺ ജോസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖിന്റെ നിർദ്ദേശപ്രകാരമായിരുന്നു അറസ്റ്റ്.