ജനറൽ അസിം മുനീറിന്റെ വേര് പഞ്ചാബിലെ ജലന്ധറിൽ
1968ൽ റാവൽപിണ്ടിയിൽ ജനനം മാതാപിതാക്കൾ 1947ൽ വിഭജനകാലത്ത് പാകിസ്ഥാനിലേക്ക് പോയി. വേര് പഞ്ചാബിലെ ജലന്ധറിൽ ഇസ്ളാമാബാദിലെ നാഷണൽ ഡിഫൻസ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ഫിൽ 1986ൽ പാക് കരസേനയിൽ ചേർന്നു പരിശീലനസമയത്ത് ബെസ്റ്റ് പെർഫോമിംഗ് കേഡറ്രായിരുന്നു. സോഡ് ഒഫ് ഹോണർ നേടി. കമ്മിഷൻഡ് ഓഫീസറായാണ് പാക് കരസേനയിൽ പ്രവേശിച്ചത്
ചെക്ക് വച്ചത് ഷംഷാദ് മിർസയോ
പാകിസ്ഥാൻ സൈന്യത്തിലെ ഫോർ സ്റ്റാർ ജനറലാണ് സാഹിർ ഷംഷദ് മിർസ. 2022 നവംബർ 27ന് ജോയിന്റ് ചീഫ്സ് ഒഫ് സ്റ്റാഫ് കമ്മിറ്റിയുടെ 18-ാമത് ചെയർമാനായി നിയമിതനായി 2021 മുതൽ 2022 വരെ റാവൽപിണ്ടി നോർത്തേൺ കമാൻഡിനെ നയിച്ചു. പാക് പഞ്ചാബിലെ ചക്വാളിലാണ് മിർസ ജനനം പാകിസ്ഥാൻ മിലിട്ടറി അക്കാഡമി, ക്വറ്റയിലെ കമാൻഡ് ആൻഡ് സ്റ്റാഫ് കോളേജ്, പാകിസ്ഥാനിലെ നാഷണൽ ഡിഫൻസ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായിപഠനം. 1987 സെപ്തംബർ 10ന് പാക്കിസ്ഥാൻ മിലിട്ടറി അക്കാഡമി കോഴ്സ് പൂർത്തിയാക്കിയ ശേഷം പാക് സൈന്യത്തിന്റെ എട്ടാമത് സിന്ധ് റെജിമെന്റിൽ ചേർന്നു. ജി.എച്ച്.ക്യു.വിൽ അഡ്ജസ്റ്റന്റ് ജനറൽ, കമാൻഡർ എക്സ് കോർപ്സ്, മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടറേറ്റിൽ ഡയറക്ടർ ജനറൽ, ജി 1 എം 06 എന്നീ നിലകളിലും മിർസ സേവനമനുഷ്ഠിച്ചു. ഒകാരയിലെ 40-ാമത് ഇൻഫൻട്രി ഡിവിഷന്റെ കമാൻഡറായും പ്രവർത്തിച്ചു. 2022 ഡിസംബറിൽ, ജനറൽ മുനീറിനൊപ്പം ജനറൽ മിർസയ്ക്ക് നിഷാൻ-ഇ-ഇംതിയാസ് അവാർഡ് ലഭിച്ചിരുന്നു.