ടെറിട്ടോറിയൽ ആർമിയെയും വിന്യസിക്കും

Saturday 10 May 2025 1:48 AM IST

ന്യൂഡൽഹി: പാകിസ്ഥാനുമായുള്ള സംഘർഷം നീളുമെന്ന സൂചനകൾക്കിടെ കരസേനയ്‌ക്ക് സഹായത്തിനായി ടെറിട്ടോറിയൽ ആർമിയെയും വിന്യസിക്കാൻ നീക്കം. യുദ്ധ സമയത്ത് അധിക സുരക്ഷയ്‌ക്കും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി ടെറിട്ടോറിയൽ ആർമി ഉദ്യോഗസ്ഥരെയും എൻറോൾ ചെയ്ത ഉദ്യോഗസ്ഥരെയും വിളിപ്പിക്കാൻ കരസേനാ മേധാവിക്ക് അധികാരമുണ്ട്.

അതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ മൂന്ന് സേനകളുടെയും മുൻ മേധാവികൾ ഉൾപ്പെടെ നിരവധി മുൻ സൈനികരുമായി വിപുലമായ ആശയവിനിമയം നടത്തി. ഇവർ യുദ്ധ അനുഭവങ്ങൾ പങ്കിട്ടെന്നാണ് സൂചന.