വാട്ടർ അതോറിട്ടി പെൻഷ. അസോ.ജില്ലാസമ്മേളനം
Sunday 11 May 2025 12:15 AM IST
കോട്ടയം : കേരള വാട്ടർ അതോറിട്ടി പെൻഷണേഴ്‌സ് അസോസിയേഷൻ ജില്ലാസമ്മേളനം കുട്ടികളുടെ ലൈബ്രറി ഓഡിറ്റോറിയത്തിൽ നടന്നു. കോട്ടയം നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇ.ആർ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കൃഷ്ണൻകുട്ടിനായർ സംഘടനാപ്രവർത്തനം വിശദീകരിച്ചു. സൂപ്രണ്ടിംഗ് എൻജിനീയർ രതീഷ്‌കുമാർ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായി പി.എസ് ശിവശങ്കരൻ (രക്ഷാധികാരി), ഇ.ആർ മോഹനൻ (പ്രസിഡന്റ്), എ.ഐ മാത്യു, സി.കോശി ജേക്കബ് (വൈസ് പ്രസിഡന്റുമാർ), കെ.എൽ ഫ്രാൻസിസ് (സെക്രട്ടറി), എൻ.ജി തമ്പി (ജോയിന്റ് സെക്രട്ടറി), എ.സുകുമാരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.