ലഹരി വിരുദ്ധ സന്ദേശ റാലി

Sunday 11 May 2025 12:18 AM IST

തെങ്ങണാ : നാലുന്നാക്കൽ സെന്റ് ഏലിയാസ് യു.പി സ്‌കൂൾ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി തെങ്ങണാ കവലയിൽ നിന്ന് നാലുന്നാക്കൽ വരെ ലഹരിവിരുദ്ധ സന്ദേശ റാലി നടത്തി. അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ കുറിച്ചി സദൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. ജനറൽ കൺവീനർ കെ.ആർ ശ്യാംകുമാർ, ബെന്നി ഇളങ്കാവിൽ , കോരസൺ സക്കറിയ, റ്റി.കെ കുര്യാക്കോസ് ഓണാട്ട്, ആർ.സലിംകുമാർ എന്നിവർ ലഹരി വിരുദ്ധ സന്ദേശം നൽകി. ഡിക്‌സൺ സ്‌ക്കറിയാ മാറാട്ടുകളം റാലിയ്ക്ക് നേതൃത്വം നൽകി.