സർപ്പ ധർമ്മ ദൈവ പ്രതിഷ്ഠ ആലയം
Sunday 11 May 2025 12:24 AM IST
വൈക്കം : അക്കരപ്പാടം കോട്ടത്തറ സർപ്പ ധർമ്മ ദൈവ കുടുംബ ക്ഷേത്രം ട്രസ്റ്റിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന സർപ്പ ധർമ്മ ദൈവ പ്രതിഷ്ഠക്കുള്ള ആലയത്തിന്റെ ശിലാസ്ഥാപനം വിജയ ഫാഷൻ ജുവലറി എം.ഡി. ജി. വിനോദ് നിർവഹിച്ചു. തന്ത്രി സാബു ശാന്തി പെരുമ്പളം, സ്ഥപതി ഷാജി കുമ്പളം, ശില്പി രാജേഷ് രാജപ്പൻ എന്നിവർ മുഖ്യകാർമ്മികരായിരുന്നു. പ്രസിഡന്റ് വി.പി. ബേബി, സെക്രട്ടറി എം.എസ്. സത്യൻ, ട്രഷറർ കെ.കെ. അശോകൻ, വി.പി. നടേശൻ, സജീവൻ, സാബു, വിജയൻ, മുരളി, ചന്ദ്രൻ, സലി, സുധി, രജ്ഞിത്ത്, മങിളാ സമാജം പ്രസിഡന്റ് സിന്ധു നടേശൻ, സെക്രട്ടറി രശ്മി സാബു എന്നിവർ നേതൃത്വം നൽകി.