മാതൃദിന ആഘോഷം
Sunday 11 May 2025 12:41 AM IST
കോട്ടയം : ക്‌നാനായ കത്തോലിക്കാ വിമൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ മാതൃദിനാഘോഷം സംഘടിപ്പിച്ചു. അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ഉദ്ഘാടനം ചെയ്തു. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ഷൈനി ചൊള്ളമ്പേൽ അദ്ധ്യക്ഷത വഹിച്ചു. അതിരൂപതാ പ്രൊപ്രോട്ടോസിഞ്ചലൂസ് ഫാ. തോമസ് ആനിമൂട്ടിൽ ആമുഖസന്ദേശം നൽകി. ഫാ. സജി മലയിൽപുത്തൻപുരയിൽ, ഫാ. മാത്യു കുര്യത്തറ, സിസ്റ്റർ ലിസി മുടക്കോടിൽ, സിൽജി സജി, സി. സൗമി , ലൈലമ്മ ജോമോൻ, ലീന ലൂക്കോസ്, ബീന ബിജു, അനി തോമസ്, ഏലിയാമ്മ ലൂക്കോസ്, സുജ കൊച്ചുപാലത്താനത്ത് എന്നിവർ പ്രസംഗിച്ചു.