2018 ഉം എല്ലാ റെക്കാഡുകളും വീണു ഒരേയൊരു മോഹൻലാൽ
കേരളത്തിൽ ഏറ്റവും കൂടുതൽ കളക‌്‌ഷൻ നേടുന്ന ചിത്രമായി മോഹൻലാൽ - തരുൺമൂർത്തി ചിത്രം 'തുടരും." ചിത്രത്തിന്റെ വിതരണക്കാരായ ആശീർവാദ് സിനിമാസ് ആണ് ഇക്കാര്യം അറിയിച്ചത്.
ജൂഡ് ആന്തണി ജോസഫ് ചിത്രം 2018നെ മറികടന്നാണ് 'തുടരും" നേട്ടം സ്വന്തമാക്കിയത്. 2016-ൽ പുറത്തിറങ്ങിയ മോഹൻലാൽ - വൈശാഖ് ചിത്രം പുലിമുരുകനെ മറികടന്നാണ് 2023-ൽ പ്രദർശനത്തിന് എത്തിയ 2018 കേരളത്തിൽ ഏറ്റവും കൂടുതൽ കളക്‌ഷൻ നേടിയ ചിത്രമായത്.
89 കോടിയിലേറെ രൂപയാണ് 2018 കേരളത്തിൽ നിന്ന് മാത്രം നേടിയത്. ആഗോള കളക്‌ഷനിൽ 250 കോടി പിന്നിട്ടും കേരളത്തിൽ 2018നെ മറികടക്കാൻ മോഹൻലാൽ - പൃഥ്വിരാജ് ചിത്രം എമ്പുരാന് കഴിഞ്ഞില്ല. മറികടക്കാൻ ഇനി റെക്കാഡുകൾ ഒന്നും ബാക്കിയില്ലെന്ന കുറിപ്പോടെയാണ് ആശീർവാദ് സിനിമാസ് കുറിപ്പ് പങ്കുവച്ചത്. 'ഒരേയൊരു മോഹൻലാൽ" എന്നും ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.
എമ്പുരാനിലൂടെ മലയാള ചിത്രത്തിന്റെ ഏറ്റവും കൂടുതൽ ആഗോള കളക്‌ഷൻ ഇപ്പോൾ മോഹൻലാലിന്റെ പേരിലാണ്.
'തുടരും" സിനിമയിലൂടെ കേരളത്തിൽ ഏറ്റവും കൂടുതൽ കളക്‌ഷൻ എന്ന നേട്ടവും മോഹൻലാൽ സ്വന്തമാക്കി.