നഴ്സസ് ദിനാചരണം

Sunday 11 May 2025 12:46 AM IST

കല്ലമ്പലം: ഇന്റർനാഷണൽ നഴ്സസ് വാരാഘോഷത്തിന്റെ ഭാഗമായി കെ.ടി.സി.ടി സ്കൂൾ ഓഫ് നഴ്സിംഗ് റാലിയും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.പ്രിൻസിപ്പൽ എസ്.ലീന ഉദ്ഘാടനവും ചെയർമാൻ എസ്.സജീർഖാൻ റാലിയുടെ ഫ്ലാഗ് ഓഫും നിർവഹിച്ചു.കൺവീനർ എസ്.നഹാസ് അദ്ധ്യക്ഷത വഹിച്ചു. ഹോസ്പിറ്റൽ ചെയർമാൻ എം.എസ്.ഷഫീർ,എക്സിക്യൂട്ടീവ് മെമ്പർ എസ്.നൗഷാദ്,ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.സാബു മുഹമ്മദ് നൈന,അസി.നഴ്സിംഗ് സൂപ്രണ്ട് നിമി.പി.എസ്,വൈസ് പ്രിൻസിപ്പൽ ഹിമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.ഇന്ത്യൻ ആർമിക്ക് സല്യൂട്ട് നൽകിക്കൊണ്ടുള്ള സ്‌കിറ്റ് നഴ്സിംഗ് വിദ്യാർത്ഥികൾ അവതരിപ്പിച്ചു.സ്കൂൾ ഓഫ് നഴ്സിംഗ് പി.ആർ.ഒ റാഷിദ സജാദ് നന്ദി പറഞ്ഞു.