സംസ്ഥാന സമ്മേളനം തുടങ്ങി
Saturday 10 May 2025 8:26 PM IST
കാഞ്ഞങ്ങാട്: എസ്.സി/എസ്.ടി എംപ്ലോയീസ് ആൻഡ് പെൻഷനേഴ്സ് വെൽഫെയർ ഓർഗനൈസേഷൻ സംസ്ഥാന സമ്മേളനം വ്യാപാര ഭവനിൽ പ്രത്യേകം സജ്ജമാക്കിയ പി.വി. രാജൻ നഗറിൽ ആരംഭിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന അദ്ധ്യക്ഷൻ സി.കെ. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. റിട്ട. അസി. എക്‌സൈസ് ഇൻസ്‌പെക്ടർ എൻ.ജി. രഘുനാഥ് ക്ലാസെടുത്തു. കെ. അംബുജാക്ഷൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എം. മനു, രാധാകൃഷ്ണൻ ഉളിയത്തടുക്ക, കമലാക്ഷൻ കക്കോടി, ചന്ദ്രൻ കൊട്ര, രത്നാകരൻ കൊട്ര, റിട്ട. പ്രൊഫ പി.കെ. ഗോപിനാഥൻ എന്നിവർ സംസാരിച്ചു. രാമചന്ദ്രൻ കൊട്ര സ്വാഗതവും പി. രാജീവൻ നന്ദിയും പറഞ്ഞു. സമ്മേളനം ഇന്ന് സമാപിക്കും.