'പാഠം ഒന്ന് സമരപഥം' പ്രകാശനം ചെയ്തു

Saturday 10 May 2025 8:29 PM IST

തൃക്കരിപ്പൂർ: ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയന്റെ കാഞ്ഞങ്ങാട് വെച്ച് നടന്ന 28-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയ സുവനീർ "പാഠം ഒന്ന് സമരപഥം" മന്ത്രി ജെ. ചിഞ്ചുറാണി പ്രകാശനം ചെയ്തു. എ.കെ.എസ്.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ. ജയകൃഷ്ണൻ പുസ്തകം ഏറ്റുവാങ്ങി. സി.പി.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, എ.കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് കെ.കെ. സുധാകരൻ, ട്രഷറർ കെ.സി. സ്നേഹശ്രീ, സംസ്ഥാന സെക്രട്ടറി കെ. പത്മനാഭൻ, കാസർകോട് ജില്ലാ സെക്രട്ടറി വിനയൻ കല്ലത്ത്, ട്രഷറർ സുനിൽ കരിച്ചേരി, സുവനീർ കമ്മിറ്റി കൺവീനർ വിനോദ് കുമാർ, സുദ്രഭ, രാജഗോപാലൻ, അജയകുമാർ, സജയൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.