ഉദുമയിൽ 2 റോഡ് പ്രവൃത്തികൾക്ക് ഭരണാനുമതി
Saturday 10 May 2025 8:32 PM IST
ഉദുമ : സി.എച്ച് കുഞ്ഞമ്പു എം.എൽ.എ. യുടെ പ്രത്യേക വികസനനിധിയിൽ നിന്നും ഉദുമ മണ്ഡലത്തിൽ പെട്ട പുല്ലൂർ പെരിയ പഞ്ചായത്തിലെ മാടിപ്പാറ പൊള്ളക്കട റോഡ്, പെരിയ ഏച്ചിക്കുണ്ട് റോഡ് പ്രവൃത്തികൾക്ക് ജില്ലാ കളക്ടർ ഭരണാനുമതി നൽകി. ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് എം.എൽ.എ. അറിയിച്ചു. പത്ത് ലക്ഷം രൂപ വീതം അനുവദിച്ച് നേരത്തെ ഭരണാനുമതി ലഭിച്ച പള്ളിക്കര പഞ്ചായത്തിലെ പരയങ്ങാനം അരവത്ത് മട്ടെ തറവാട് റോഡ്, ഇല്യാസ് നഗർ കുറിച്ചിക്കുന്ന് കോളനി റോഡ് മുളിയാർ പഞ്ചായത്തിലെ ഇരിയണ്ണി കൊളത്തിങ്കാൽ ബെള്ളിപ്പാടി റോഡ് എന്നീ റോഡുകളുടെ ടെൻഡർ നടപടി അവസാന ഘട്ടത്തിലാണ്. ബേഡഡുക്ക പഞ്ചായത്തിലെ പള്ളത്തിങ്കാൽ ഭഗത്സിംഗ് വായനശാലയ്ക്ക മീറ്റിംഗ് ഹാൾ നിർമ്മിക്കുന്നതിന് 10 ലക്ഷം രൂപയും അനുവദിച്ചു.