യംഗ് മൈൻഡ്സ് ക്ലബ് കുടുംബസംഗമം

Saturday 10 May 2025 8:34 PM IST

പയ്യാവൂർ: യംഗ് മൈൻഡ്സ് ഇന്റർനാഷണൽ (വൈ.എം.ഐ) കുടിയാന്മല ക്ലബിന്റെ കുടുംബ സംഗമവും, വൈ.എം.ഐ ഡിസ്ട്രിക്ട് ഗവർണർ കെ.വി.പ്രശാന്തിന്റെയും ക്യാബിനറ്റ് അംഗങ്ങളുടേയും ഔദ്യോഗിക സന്ദർശനവും കുടിയാന്മല സെൻസാക് ഹോം സ്റ്റേയിൽ നടന്നു. ഡിസ്ട്രിക്ട് ഗവർണർ കെ.വി.പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ബേബി വട്ടക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ കുടിയാന്മല ഗോപാലൻ ആമുഖ പ്രഭാഷണം നടത്തി. ക്ലബ് സെക്രട്ടറി ഷീജ ബെന്നി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഡിസ്ട്രിക്ട് സെക്രട്ടറി സി.വി.വിനോദ് കുമാർ പുതിയ അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡിസ്ട്രിക്ട് ട്രഷറർ ബിജു ഫ്രാൻസിസ്, ഡിസ്ട്രിക്ട് ബുള്ളറ്റിൻ എഡിറ്റർ രഞ്ജിത്ത് രാഘവൻ, സോജൻ തോമസ്, മാത്യു തെള്ളിയിൽ, ക്ലബ് ട്രഷറർ സാജു പൊടിപ്പാറ എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.