യു.ഡി എഫ് മഴക്കാല പൂർവ്വ ശുചീകരണ ക്യാമ്പയിൻ

Saturday 10 May 2025 8:40 PM IST

തളിപ്പറമ്പ് : പലവിധ രോഗങ്ങൾ വർദ്ധിക്കുന്ന കാലത്ത് പരിസര ശുചികരണത്തിൽ ജനകീയ ഇടപെടൽ അനിവാര്യമാണെന്ന് കെ.പി.സി സി അംഗം വി.പി.അബ്ദുൽ റഷീദ്. പരിസര ശുചിത്വം കരുതലാവാം, മാതൃകയാവാം എന്ന സന്ദേശവുമായി യു.ഡി.എഫ് നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിക്കുന്ന മഴക്കാല പൂർവ്വ ശുചീകരണ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം ചെയർമാൻ പി.മുഹമ്മദ് ഇഖ്ബാൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി,മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറിമാരായ മഹ്‌മൂദ് അള്ളാംകുളം, പി.കെ.സുബെെർ, പി. കെ.സരസ്വതി,രജനി രമാനന്ദ്,മണ്ഡലം കൺവീനർ ടി.ജനാർദ്ദനൻ, എൻ.കുഞ്ഞിക്കണ്ണൻ, കെ.രാജൻ,സി.പി.വി അബ്ദുള്ള,കെ.വി.മുഹമ്മദ് കുഞ്ഞി,കെ.മുഹമ്മദ് ബഷീർ, ടി.ആർ.മോഹൻദാസ്, ഹനീഫ ഏഴാംമൈൽ, കെ.വി. അബൂബക്കർ ഹാജി,കൊടിയിൽ സലീം,അഷ്റഫ് ബപ്പു, എൻ.എ.സിദ്ധീഖ് പങ്കെടുത്തു.