എം.കൊട്ടൻ അനുസ്മരണം

Saturday 10 May 2025 8:43 PM IST

കാഞ്ഞങ്ങാട് :കമ്മ്യൂണിസ്റ്റ് കർഷക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നേതൃത്വപരമായ പങ്കുവഹിച്ച കൊളവയൽ മാട്ടുമ്മലിലെ എം.കൊട്ടന്റെ പത്തൊമ്പതാം ചരമ വാർഷിക ദിനാചരണം മാട്ടുമ്മൽ കൃഷ്ണപിള്ള സ്മാരകമന്ദിര പരിസരത്ത് സി പി.എം ജില്ലാസെക്രട്ടറി എം.രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.സംഘാടകസമിതി ചെയർമാൻ ഷിജു അദ്ധ്യക്ഷത വഹിച്ചു. കവിയത്രികളായ പുഷ്പ കൊളവയൽ, കാവ്യ അശോകൻ, ചീയേയി അമ്മ എന്നിവരെ അനുമോദിച്ചു. സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.കെ.രാജ്‌മോഹൻ, എം.പൊക്ലൻ, കാറ്റാടി കുമാരൻ, കെ.ഗംഗാധരൻ, കമലാക്ഷൻ കൊളവയൽ എന്നിവർ സംസാരിച്ചു. കെ.കോരൻ സമ്മാനദാനം നടത്തി. സംഘാടകസമിതി കൺവീനർ രവി കൊളവയൽ സ്വാഗതവും സന്തോഷ് നന്ദിയും പറഞ്ഞു.തുടർന്ന് അടോട്ട് ജോളി യൂത്ത് സെന്ററിന്റെ കൈകൊട്ടി കളി, ഒപ്പന, കപ്പിൾ ഡാൻസ് ചെഗുവേര ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ് പ്രവർത്തകർ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറി.