കളരി പഠന ക്ലാസ്
Sunday 11 May 2025 1:44 AM IST
ഉദിയൻകുളങ്ങര: അമ്പലം കൊടുംകരകാവിൽ പരശുരാമ ആയോധന കലാപീഠം എന്ന പേരിൽ ആരംഭിച്ച ആയോധന വിദ്യ കൊല്ലങ്കോട് സി.വി.എൻ കളരി ഗുരുക്കൾ രമേഷ്.ആർ.നായർ ക്ലാസുകൾക്ക് തുടക്കം കുറിച്ചു. പെരുമ്പഴുതൂർ സതീശ്ചന്ദ്രകുമാർ, അഡ്വ.പദ്മപ്രസാദ്, ആർ.ഷിബു, വി.എം.അജയകുമാർ എന്നിവർ നേതൃത്വം നൽകി. കുട്ടികളുടേയും മുതിർന്നവരുടേയും കളരിയഭ്യാസ പ്രദർശനവും നടന്നു.