കാരപ്പഴിഞ്ഞി കുടുംബക്ഷേമ സമിതി

Sunday 11 May 2025 1:46 AM IST

നെയ്യാറ്റിൻകര: കാരപ്പഴിഞ്ഞി കുടുംബക്ഷേമ സമിതി ഇന്ന് രാവിലെ 8.30ന് നെയ്യാറ്റിൻകര സ്വദേശാഭിമാനി മുനിസിപ്പൽ ടൗൺഹാളിൽ ഒത്തുചേരും.കാരണവരായിരുന്ന ആദിച്ച കാളു മുത്തശ്ശിയുടെ മക്കളും ചെറുമക്കളും ഉൾപ്പെടെ ഏഴ് തലമുറകളുടെ സമാഗമം അരുവിപ്പുറം മഠാധിപതി സ്വാമി സാന്ദ്രാനന്ദ ഉദ്ഘാടനം ചെയ്യും.രണ്ടാമത് ആദിച്ച കാളു അവാർഡ് കാരപ്പഴിഞ്ഞി കുടുംബക്ഷേമ സമിതിയുടെ രൂപീകരണത്തിൻറെ പ്രേരകനും സഞ്ചാര സാഹിത്യകാരനുമായ എസ്.സുരേന്ദ്രന് നൽകും. കുടുംബാംഗങ്ങളുടെ വിശദവിവരങ്ങൾ അടങ്ങിയ ഡയറക്ടറി ചടങ്ങിൽ പ്രകാശനം ചെയ്യും.