വയൽ വാരം പ്രാർത്ഥന സമിതി
Sunday 11 May 2025 2:30 AM IST
മാവേലികര: പുന്നമൂട് വയൽ വാരം പ്രാർത്ഥനാ സമിതിയുടെ ആഭിമുഖ്യത്തിൽ 63-മത് ശ്രീ നാരായണ ധർമ്മസംഘം ശാരദ പ്രതിഷ്ഠയോടാനു ബന്ധിച്ചു 63-മത് പരിഷത്തിന് തുടക്കം കുറിക്കുന്നതുമായി ബന്ധപ്പെട്ട്, ഗുരുദേവകൃതി പാരായണം, പ്രാർത്ഥന, ശിവശതകം, ജപയയ്ജ്ഞo, പഠന ക്ലാസ് എന്നിവ നടത്തി. തുളസിദാസ് യോഗം ഉദ് ഘാടനംചെയ്തു. സമിതിപ്രസിഡന്റ് രേവമ്മ സുകുമാരൻ അധ്യക്ഷതവഹിച്ചു. വിജയമ്മ, ലീല രമേശ്, ലീല പഞ്ചമാൻ, രാധാമണി കുന്നം, വിമല ഉണ്ണികൃഷ്ണൻ,സുജാത,സുമ, രക് ത്നമ്മ, ഗീത അവിന്ദാക്ഷൻ, ഗീത,അർച്ചന, നിഷ സൂരജ് എന്നിവർ നേതൃത്വംനൽകി.