ജന്മശതാബ്ദി സമ്മേളനം

Sunday 11 May 2025 2:32 AM IST

മാവേലിക്കര:കഥ സംഘടിപ്പിച്ച ഡോ.സുകുമാർ അഴീക്കോട് ജന്മശതാബ്ദി സമ്മേളനം എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കഥയുടെ പ്രസിഡന്റ് കെ.കെ.സുധാകരൻ അധ്യക്ഷനായി.മാവേലിക്കര മുൻസിപ്പൽ ചെയർമാൻ നൈനാൻ സി.കുറ്റിശ്ശേരിൽ, എ.ആർ.സ്മാരക സമിതി സെക്രട്ടറി വി.ഐജോൺസൺ, ഡോ.മധു ഇറവങ്കര, പ്രൊഫ.രാധാമണികുഞ്ഞമ്മ,ജോർജ് തഴക്കര,രേഖ.ആർ, കെ.മോഹനൻ ഉണ്ണിത്താൻ, ജോൺ കെ.മാത്യു,കെ.ജി.മഹാദേവൻ,രാമചന്ദ്രൻ മുല്ലശ്ശേരി, കെ.രഘുപ്രസാദ്, സുരേഷ് വർമ്മ, ഉഷ അനാമിക, റെജി പാറപ്പുറത്ത് എന്നിവർ സംസാരിച്ചു.അഴീക്കോട് മാവേലിക്കരയിൽ അവസാനമായി പങ്കെടുത്ത തഴക്കര എം.എസ്.എസ് ഹൈസ്കൂളിന്റെ മാവിൻ ചുവട്ടിലായിരുന്നു സമ്മേളനം സംഘടിപ്പിച്ചത്.